Wednesday, December 9, 2009

ഞാനെന്നൊരു യൂണിയന്‍ ടെറിട്ടറി

കണ്ണൂരില്‍ ഓരോ രാഷ്ട്രീയകൊലപാതകങ്ങളുണ്ടാകുമ്പോഴും ഞങ്ങള്‍ തെക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും വടക്കേ മലബാറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

തിരുവനന്തപുരത്തുനിന്ന് പുതിയ ഗുണ്ടാക്കഥകള്‍ ഉയരുമ്പോള്‍ ഞങ്ങള്‍ വടക്കര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും തെക്കന്‍ തിരുവിതാംകൂറിനെ വേറേ സംസ്ഥാനമാക്കിക്കൂടേ?

കോട്ടയം പട്ടണത്തിലൊരുകിണറ്റില്‍ കന്യാസ്ത്രീയുടെ ശവം പൊങ്ങുമ്പോള്‍ ഞങ്ങള്‍ നാട്ടിന്‍‌പുറത്തുകാര്‍ പറയും അതു ഞങ്ങളുടെ നാടല്ല, ഞങ്ങളൊത്തു ചോദിക്കും കോട്ടയം മുനിസിപ്പാലിറ്റിയെ ഒരു യൂണിയന്‍ ടെറിട്ടറിയാക്കിക്കൂടേ?

കപ്പ തിന്നുന്ന ഞാന്‍ പറയും, കൊള്ളി തിന്നുന്നവനും പൂള തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? മരച്ചീനി തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

കപ്പളങ്ങ തിന്നുന്ന ഞാന്‍ പറയും, ഓമയ്ക്ക തിന്നുന്നവനും കര്‍‌മ്മൂസ് തിന്നുന്നവനും പുതിയ സംസ്ഥാനം കൊടുത്തുകൂടേ? പപ്പായ തിന്നുന്നവന് ഒരു യൂണിയന്‍ ടെറിട്ടറിയെങ്കിലും?

ബസ്സിയിലെ കാബേജുവറവല്‍ പാത്രത്തിലെ മൊട്ടക്കോവൂസുതോരനെ ഉപ്പേരിയെന്നുവിളിച്ചുകളിയാക്കാതിരിക്കാന്‍ അവരെ വെവ്വേറെ സംസ്ഥാനങ്ങളിലാക്കണ്ടെ?

വടക്കന്‍ വരുത്തുന്ന വാരികയിലെ പൈങ്കിളി നായിക എന്നാത്തിനാ എന്നു ചോദിക്കാതിരിക്കാന്‍, തെക്കന്റെ സീരിയലിലെ പെണ്‍‌കിളിയെ ആരും ഓപ്പോളേ എന്നു വിളിക്കാതിരിക്കാന്‍ നമുക്ക് വെവ്വേറെ സംസ്ഥാനങ്ങള്‍ വേണ്ടേ?

ഹൈക്കോടതിക്ക് തിരുവനന്തപുരത്ത് ബെഞ്ചും നാരങ്ങാപ്പുറത്തും കസേരയും വരണമെങ്കില്‍?

ഒടുക്കം അങ്ങനെയങ്ങനെ ആലപ്പുഴയില്‍ കാടും പീരുമേട്ടില്‍ കടലും വരുന്ന കാലത്ത് ഞാനൊരു യൂണിയന്‍ ടെറിട്ടറിയാകും. അച്ഛന്‍ ഹൈക്കമാന്റും അമ്മപ്പോളിറ്റ് ബ്യൂറോയും എന്നെയെങ്ങനെ ഭരിക്കണമെന്നു തീരുമാനിക്കാന്‍ കണിയാനെ വിളിച്ചു കവടി നിരത്തിക്കും.

കണിശനും പണിക്കരുമൊക്കെ അപ്പോ വേറേ സംസ്ഥാനങ്ങളിലായിരിക്കുമല്ലോ?

10 comments:

  1. ഇരുമ്പാണിക്കു പകരം മുളയാണി വെച്ച കൊല്ലന്മാര്‍ക്കെല്ലാം സംസ്ഥാനങ്ങള്‍ വീതിച്ചു കൊടുത്തു കഴിഞ്ഞാപ്പിന്നെ ഇന്ത്യാ മഹാരാജ്യത്ത് ആണി കുത്താന്‍ സ്ഥലം ബാക്കി കാണുമോ എന്തോ?... തെലുങ്കാനക്കാരനും കൊടുത്ത് ഒന്ന്. ആസാമില്‍ നിന്ന് തൊണ്ട കീറി കരയുന്ന ലിബറേഷങ്കാര്‍ക്ക് കൊട് ഒന്ന്. പിന്നെ മമതേടേ മാവോ യീസ്റ്റൊ എന്നും പറഞ്ഞു നടക്കുന്നവര്‍ക്ക്, വൈക്കോടെ പുലിമക്കള്‍ക്ക് ലങ്ങനെ ലങ്ങനെ...ഈ പന്നികള്‍ക്കൊക്കെ സംസ്ഥാനം കൊടുക്കുന്നതിനു പകരം ഒരോരോ രാജ്യം തന്നെ അങ്ങു കൊടുത്തിരുന്നെങ്കില്‍ ഞാനടയ്ക്കുന്ന ടാക്സില്‍ നിന്ന് ഒരു വീതം ഇവനെ ഒക്കെ തീറ്റിപ്പോറ്റാന്‍ പോകുന്നതു നില്‍ക്കുമായിരുന്നു.

    ReplyDelete
  2. kawadi nirathi paryaan warunna kaniyaan edu nattukaranayirikkum

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. കുറഞ്ഞതു രണ്ഡു സംസ്ഥാനം അത്യാവശ്യമായി വേണം .ആലപുഴക്കു വടക്കോട്ടും തെക്കോട്ടും ആയിക്കോട്ടെ .പിണറായിക്കു ഒന്നു അച്ചു സഖാവിനു മറ്റൊന്നു... എവിടെയാ ആപ്ലിക്കെഷന്‍ കൊടുക്കേന്ടതു?

    ReplyDelete
  6. I need a samsthanam somewhere east of Arabian sea and west of Kayamkulam....

    ReplyDelete
  7. ദിപ്പക്കിട്ടിയ വാര്‍ത്ത.

    കേരളത്തെ 15 സംസഥാനങ്ങളായി വിഭജിക്കാന്‍ പോണൂന്ന്. ഓരോ ജില്ലയും ഓരോ സംസ്ഥനമാവും. എന്നാല്‍ 14 അല്ലേ ആവൂ എന്നു വിചാരിച്ചു കാണും അല്ലേ? അവസാനത്തേത് കേയെസാര്‍ട്ടീസി-സംസഥാനം

    ReplyDelete
  8. Adi: ധാര്‍മ്മികരോഷത്തിനു രണ്ടുകിലോ പിന്തുണ. ടാക്സൊക്കെ അടയ്ക്കുന്ന നമ്മള്‍ക്കും ടാക്സീടെ ഡോറുപോലും അടയ്ക്കാന്‍ കിട്ടാത്ത പാവങ്ങള്‍ക്കുമൊന്നും സംസ്ഥാനം കൊണ്ട് നോ ഗുണം.

    തൊടക്കത്തെ അടിയും ഒടുക്കത്തെ അടിത്യാനും ഒരാളുതന്നേ? ആ പന്നിവിളിയിലിരിക്കുന്നതല്ലിയോ കുളൂ? നേരം വെളുക്കണതിനു മുന്നേ കമന്റിട്ടതുകൊണ്ടാണോ ആദ്യത്തെ പ്രൊഫൈലന്‍ തെളിയാത്തത്?

    ഷാജി: കണിയാന്റെ നാടുകണ്ടുപിടിക്കാനൊന്ന് കവടി നിരത്തിയാലോ?

    ജോണ്‍ ചാക്കോ പൂങ്കാവ്: :)

    ആര്യന്‍: കിടിലോല്‍ക്കിടിലം

    അരുണ്‍: ത്രാവണ്‍കോറും കൊച്ചിയും മലബാറുമാക്കി കേരളത്തെ പിരിക്കാമെന്നേ. ആപ്ലിക്കേഷന്‍ എവിടെ കൊടുക്കണമെന്ന അഡ്രസ്സ് ഏതേലും പി‌എസ്‌സി ക്വസ്റ്റ്യന്‍ പേപ്പറില്‍ കാണണം.

    kunju: സുനാമി ഫണ്ട് അടിക്കാനുള്ള പ്ലാന്‍ വല്ലതുമാണോ? കുഞ്ഞുകയ്യില്‍ കൊള്ളുമോ?

    ആദിത്യോ കിടിലം :) ഇപ്പം പതിനഞ്ചല്ല താലുക്ക് കണക്കിനാ രെജിസ്റ്റ് റേഷന്‍. പണ്ടൊക്കെ എന്തു സൊഹമായിരുന്നു. E-യിലോ F-ഇലോ തീര്‍ന്നാല്‍ എര്‍‌ണാകുലം. നൊസ്റ്റാള്‍ജിയ

    ReplyDelete